Connect with us

Malappuram

എന്‍ ആര്‍ എച്ച് എം ജീവനക്കാരെ പിരിച്ചുവിട്ടത് പുനഃപരിശോധിക്കണം

Published

|

Last Updated

മലപ്പുറം: ജില്ലയില്‍ എന്‍ ആര്‍ എച്ച് എം ഡോക്ടര്‍മാരെ പിരിച്ച് വിട്ടത് പുന:പരിശോധിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗ്രാമ വികസന പദ്ധതികള്‍ക്കുള്ള വിജിലന്‍സ് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ശ്രദ്ധിക്കണമെന്നും ഇ അഹമ്മദ് വ്യക്തമാക്കി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ സ്ഥായിയായ ആസ്ത്രി സൃഷ്ടിക്കുന്നതിന് കൂടുതല്‍ പദ്ധതികള്‍ ഉള്‍പ്പെടുത്തണമെന്ന് ഇ ടി മുഹമ്മദ് ബശീര്‍ എം പി പറഞ്ഞു.
സംയോജിത നീര്‍ത്തടപരിപാലന പദ്ധതിയില്‍ എല്ലാ ബ്ലോക്കുകളെയും ഉള്‍പ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കാനും യോഗം ആവശ്യപ്പെട്ടു.
ഇ ടി മുഹമ്മദ് ബശീര്‍ എം പി, എം എല്‍ എമാരായ കെ മുഹമ്മദുണ്ണി ഹാജി, പി ഉബൈദുല്ല, ജില്ലാ കലക്ടര്‍ കെ ബിജു, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്റ്റര്‍ പി ഡി ഫിലിപ്പ്, പ്ലാനിങ് ഓഫീസര്‍ കെ ശശികുമാര്‍, ലീഡ് ബേങ്ക് മാനെജര്‍ എന്നിവര്‍ പങ്കെടുത്തു.