Connect with us

Eranakulam

വഖ്ഫ് ബോര്‍ഡ് പെന്‍ഷന്‍, ചികിത്സാ ധനസഹായം അനുവദിച്ചു

Published

|

Last Updated

കൊച്ചി: വഖഫ് ബോര്‍ഡ് സാമൂഹികക്ഷേമ പദ്ധതിയില്‍ നിന്നും നല്‍കി വരുന്ന അറബി ഭാഷാ പണ്ഡിതര്‍, അധ്യാപകര്‍, ഖാദിം എന്നിവര്‍ക്കുള്ള പ്രതിമാസ ധനസഹായം 38 പേര്‍ക്ക് കൂടി അനുവദിക്കുവാന്‍ വഖ്ഫ് ബോര്‍ഡ് സാംഗ്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന 933 പേര്‍ക്ക് പുറമേയാണ് ഈ ധനസഹായം അനുവദിച്ചിട്ടുള്ളത്. സാധുക്കളായ പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായം 277 പേര്‍ക്കും രോഗികള്‍ക്കുള്ള ചികിത്സാസഹായം 162 പേര്‍ക്കും നല്‍കുവാനും തീരുമാനിച്ചു.
വഖ്ഫ് ബോര്‍ഡിന്റെ എറണാകുളത്തെ ഹെഡ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ അഡ്വ. ടി കെ സെയ്താലിക്കുട്ടി അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ എന്‍ അലി അബ്ദുല്ല, എം സി മായിന്‍ഹാജി, അഡ്വ. പി വി സൈനുദ്ദീന്‍, ഡോ. ഹുസൈന്‍ മടവൂര്‍, പി പി അബ്ദുര്‍റഹ്മാന്‍, അഡ്വ. കെ എ ഹസന്‍, എന്‍ നിസാറുദ്ദീന്‍ റാവുത്തര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി എം ജമാല്‍ എന്നിവര്‍ പങ്കെടുത്തു.

 

Latest