Connect with us

Kerala

സുരക്ഷാ വീഴ്ച്ചയുണ്ടായെങ്കില്‍ ഉത്തരവാദി താനെന്ന് ഉമ്മന്‍ ചാണ്ടി

Published

|

Last Updated

തിരുവനന്തപുരം: കല്ലേറില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആശുപത്രി വിട്ടു. പോലീസിന്റെ ഭാഗത്ത് നിന്ന് സുരക്ഷാ വീഴ്ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ അതിനുത്തരവാദി താനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിസ്ച്ചാര്‍ജ് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു അദ്ദേഹം. പോലീസ് നടപടി വേണ്ടെന്ന് പറഞ്ഞത് താനാണ്. കൂത്തുപറമ്പ് ആവര്‍ത്തിക്കാനായിരുന്നു സി പി എം ശ്രമം. കരിങ്കൊടി കാണിക്കാനായിരുന്നു ഉദ്ദേശ്യമെങ്കില്‍ മൈതാനത്തേക്കുള്ള മൂന്ന് വഴികളും ഉപരോധിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല.

ഇന്ന് രാവിലെ വിദ്ഗ്ധ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ആരോഗ്യ നില തൃപ്തികരമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ ഡിസ്ചാര്‍ജ്ജ് ചെയ്തത്. നെഞ്ചില്‍ ചെറിയ നീര്‍ക്കെട്ടുണ്ടെങ്കിലും വിശ്രമിച്ചാല്‍ ശരിയാവുമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. അണുബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ രണ്ട് ദിവസം കൂടി വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.

മുമ്പ് നിരവധി തവണ ആക്രമണത്തിന് ലക്ഷ്യമിട്ടിരുന്നതെങ്കിലും അത് നടക്കാതെ പോവുകയായിരുന്നു. സുരക്ഷ വര്‍ധിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.