Connect with us

Gulf

ശുചീകരണം: ബാച്ചിലര്‍ മുറികളില്‍ വ്യാപക പരിശോധന

Published

|

Last Updated

ദുബൈ: ശുചീകരണം നിലനിര്‍ത്തുന്നുണ്ടോയെന്ന് അറിയാന്‍ ബാച്ചിലര്‍ മുറികളില്‍ നഗരസഭ പരിശോധന തുടങ്ങിയതായി ദുബൈ നഗരസഭ-പരിസ്ഥിതി വിഭാഗം മേധാവി ഖാലിദ് സുലൈറ്റിന്‍ അറിയിച്ചു.
27 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. രോഗം പരക്കുന്ന തരത്തില്‍, ശുചിത്വരഹിതമായി താമസിക്കുന്നതിനെതിരെ ബോധവത്കരണം തുടങ്ങിയിട്ടുണ്ട്. വ്യവസായ കേന്ദ്രങ്ങളിലും പരിശോധന നടത്തി. ഗ്രീസും ഉപയോഗശൂന്യമായ ഇന്ധനങ്ങളും പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നതിനെതിരെ നടപടി സ്വീകരിച്ചു. 64 വ്യവസായ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. റാസല്‍ഖോറിലെ സംരക്ഷണ മേഖല മലിനപ്പെടുത്താന്‍ ആരെയും അനുവദിക്കില്ല. ഇവിടെ മലിനപ്പെട്ട ഭാഗങ്ങള്‍ ശുചീകരിച്ചു. ദുബൈ ക്രീക്ക്, മംസാര്‍, ഹംരിയ പോര്‍ട്ട് എന്നിവിടങ്ങളിലും ശുചീകരണം നടത്തി. വിശേഷ ദിവസങ്ങളില്‍ മാലിന്യം വര്‍ധിക്കുന്നതായി കണ്ടെത്തി.
മരുഭൂമികളിലും പൊതുസ്ഥലങ്ങളിലും മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജദഫില്‍ പരിശോധന നടത്തിയിട്ടുണ്ട്. സമുദ്രം, ദുബൈ ക്രീക്ക് എന്നിവ സംരക്ഷിക്കാന്‍ വ്യാപക നടപടി കൈക്കൊള്ളുമെന്നും ഖാലിദ് സുലൈറ്റിന്‍ അറിയിച്ചു.

Latest