Connect with us

Kerala

ബിജു രാധാകൃഷ്ണന്റെ അമ്മ രാജമ്മാള്‍ അറസ്റ്റില്‍

Published

|

Last Updated

കൊല്ലം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ അമ്മ രാജമ്മാളിനെ കൊട്ടാരക്കര പോലീസ് അറസ്റ്റു ചെയ്തു. ബിജുവിന്റെ ആദ്യ ഭാര്യ രശ്മിയുടെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. നേരത്തെ രശ്മിയുടെ മരണം കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

കൊല്ലത്തെ പ്രമുഖ കുടുംബത്തില്‍പ്പെട്ട രശ്മിയെ ബിജു പ്രണയിച്ചാണ് വിവാഹം കഴിച്ചത്. 2006 ഫെബ്രുവരി നാലിലാണ് രശ്മി കൊല്ലപ്പെട്ടത്. രശ്മിയെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുഴഞ്ഞുവീണു മരിച്ചെന്നായിരുന്നു ബിജു പറഞ്ഞത്. എന്നാല്‍ മരണത്തില്‍ അസ്വാഭാവികത തോന്നിയ രശ്മിയുടെ ബന്ധുക്കള്‍ പരാതിയുമായി മുന്നോട്ട് വന്നതോടെയാണ് കേസ് ക്രൈംബ്രഞ്ച് ഏറ്റെടുത്തത്.

Latest