Connect with us

Malappuram

സേവിയേസ് മോക്-ഡ്രില്‍ ശ്രദ്ധേയം

Published

|

Last Updated

മലപ്പറം:സിവില്‍ സ്റ്റേഷനില്‍ റീനല്‍ ട്രാന്‍സ്‌പോര്‍ക്ക് ഓഫീസിന് മുന്നില്‍ ഇന്നലെ രാവിലെ 10 ന് ബോംബ് സ്‌ഫോടനം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഞൊടിയിടയില്‍ ഫയര്‍ ഫോഴ്‌സും പൊലീസും “സേവിയേഴ്‌സ്” വൊളന്റിയര്‍മാരും രക്ഷാ പ്രവര്‍ത്തനത്തിനെത്തി.
ഗുരുതരമായി പരിക്കേറ്റവരെ സ്ട്രക്ചറിലെടുത്ത് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റവരെ മുഴുവന്‍ ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണപ്പെട്ടവരെ സംഭവ സ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോയതെന്ന് കണ്ട് നിന്നവര്‍ ശ്രദ്ധിച്ചു.
ജില്ലാ കലക്ടര്‍ കെ ബിജു, എ.ഡി.എം. പി. മുരളീധരന്‍ കോട്ടക്കല്‍ മിംസ് ഹോസ്പിറ്റല്‍ സി.ഇ.ഒ. ഡോ. പി. മോഹനകൃഷ്ണന്‍ തുടങ്ങിയവര്‍ സംഭവത്തിന് ദൃക്‌സാക്ഷികളായി. രാവിലെ സിവില്‍ സ്റ്റേഷനിലെത്തിയ പൊതുജനങ്ങളും ഉദ്യോഗസ്ഥരും അമ്പരന്നു.
ദുരന്തങ്ങളും അപകടങ്ങളുമുണ്ടാവുമ്പോള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന്റെ മോക്-ഡ്രില്ലാണന്നറിഞ്ഞപ്പോഴാണ് പലര്‍ക്കും ശ്വാസം നേരെ വീണത്. ജില്ലാ ഭരണ കാര്യാലയവും കോട്ടക്കല്‍ മിംസ് ആശുപത്രിയും ചേര്‍ന്ന് ജില്ലയില്‍ നടപ്പാക്കുന്ന “സേവിയേഴ്‌സ്” പദ്ധതിയുടെ ഭാഗമായാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്.