Connect with us

National

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റക്കാരെ വധിച്ചെന്ന് ബി എസ് എഫ്

Published

|

Last Updated

അമൃതസര്‍: അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നുപേരെ വധിച്ചെന്ന് ബി എസ് എഫ്. ഇവര്‍ പാകിസ്താനില്‍ നിന്നുള്ളവരാണെന്നും ബി എസ് എഫ് അറിയിച്ചു. പഞ്ചാബിലെ അമൃത്‌സര്‍ അതിര്‍ത്തിയിലാണ് സംഭവം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പാകിസ്താന്റെ ഭാഗത്തുനിന്നും പ്രകോപനം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

കശ്മീര്‍ അതിര്‍ത്തികളില്‍ ആയിരുന്നു ഇതുവരെ പാകിസ്താന്‍ പ്രകോപനമുണ്ടാക്കിക്കൊണ്ടിരുന്നത്.
ഇതിനിടെ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിന് തൊട്ടു പിന്നാലെ പാകിസ്താന്റെ അതിര്‍ത്തി സേനയായ പാക് റേഞ്ചേഴ്‌സ് നടത്തിയ ആക്രമത്തില്‍ ഒരു ബി എസ് എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു.