പ്രശസ്ത ചലചിത്ര പിന്നണി ഗായകന്‍ മന്നാഡെ അന്തരിച്ചു

Posted on: October 24, 2013 8:02 am | Last updated: October 25, 2013 at 7:54 am

mannadeyoctober1

ബാംഗ്ലൂര്‍: പ്രശസ്ത പിന്നണി ഗായകന്‍ മന്നാഡെ(94) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 3.40ഓടെബാംഗ്ലൂരില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.45 ഹെബ്ബാളില്‍. 10 മണിമുതല്‍ 12 മണിവരെ രവീന്ദ്രകലാ ക്ഷേത്രത്തില്‍ പൊതു ദര്‍ശനത്തിന് വെക്കും. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബാംഗ്ലൂരില്‍ ചികിത്സയിലായിരുന്നു.

1942 ല്‍ തമന്ന എന്ന ചിത്രത്തിലാണ് ആദ്യം ഗാനം പാടിയത്. ഹിന്ദി,ബംഗാളി തുടങ്ങി ഒമ്പത് ഭാഷകളിലായി നാലായിരത്തോളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഏ മേരി സൊഹ്റജബീന്‍…,പൂച്ചോ ന കൈസേ…, പ്യാര്‍ ഹുവാ ഇക്‌റാര്‍ ഹുവാ..,തുടങ്ങിയ ഗാനങ്ങളാണ് അദ്ദേഹത്തെ ഇന്നും പ്രശസ്തനാക്കിയത്. മലയാളത്തിലെ ചെമ്മീനില്‍ മാനസമൈനേ …എന്ന ഗാനത്തിലൂടെ പ്രശസ്തനായി. 1971ല്‍ പത്മശ്രീയും 2005ല്‍ പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചു.2007ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചു. 1919 മെയ് 1 ന് കൊല്‍ക്കത്തയിലായിരുന്നു മന്നാഡെയുടെ ജനനം. പ്രഭോത് ചന്ദ്ര ഡേ എന്നാണ് മന്നാഡെയുടെ യഥാര്‍ത്ഥ പേര്. കണ്ണൂര്‍ സ്വദേശിയായ സുലോചനാ കുമാരനാണ് ഭാര്യ.