Connect with us

Kottayam

വി എസ് ഷാവേസിനൊപ്പം വെക്കാവുന്ന നേതാവ് : മെത്രാപൊലീത്ത

Published

|

Last Updated

കോട്ടയം: സാമ്രാജ്യത്വത്തിനെതിരെ മരണം വരെ പൊരുതിയ ഹ്യൂഗോ ഷാവേസിന് ഒപ്പം വെക്കാവുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റാണ് വി എസ് അച്യുതാനന്ദനെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത.
സി പി എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ അനില്‍കുമാര്‍ എഴുതി സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിദ്ധീകരിക്കുന്ന “ഒരേ ഒരു ഷാവേസ്” പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗ വിശകലനത്തിനൊപ്പം ജാതി വിശകലനം കൂടി നടത്താന്‍ സി പിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷപാര്‍ട്ടികള്‍ തയ്യാറാകണം. ചിലര്‍ തള്ളിക്കളയുന്നുണ്ടെങ്കിലും സ്വത്വവാദത്തിന് പ്രസക്തിയുണ്ട്. മാര്‍ക്‌സിസം ഇന്ത്യയില്‍ ഉതകുന്ന രീതിയില്‍ നടപ്പാക്കാനാണ് ശ്രമിക്കേണ്ടത്.
സിദ്ധാന്തങ്ങളെ കാലികമായി പ്രായോഗികവത്കരിക്കാന്‍ ഇന്ത്യയിലെ പുരോഗമനപ്രസ്ഥാനങ്ങള്‍ തയ്യാറായിട്ടില്ല. വിശ്വാസവും ഇടതുപക്ഷ ചിന്തയും ഒന്നിച്ചുപോകില്ല എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. ക്രിസ്തു ദര്‍ശനത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് സോഷ്യലിസത്തില്‍ വിശ്വസിക്കാതിരിക്കാന്‍ കഴിയില്ല.
അതേ സമയം ക്രൈസ്തവ വിശ്വാസവും മാര്‍ക്‌സിസവും യോജിക്കാത്ത പല മേഖലകളുമുണ്ട്. ഇടതുചിന്തയും മതവിശ്വാസവും പൊരുത്തപ്പെട്ടുപോകുമെന്ന് തികഞ്ഞ കത്തോലിക്കാ വിശ്വാസിയായ ഷാവോസ് തെളിയിച്ചിട്ടുണ്ടെന്നും മാര്‍ കൂറിലോസ് പറഞ്ഞു. സമ്മേളനത്തില്‍ കവി ഏഴാച്ചേരി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

---- facebook comment plugin here -----

Latest