Connect with us

International

രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച അവാര്‍ഡ് സൂകി ഏറ്റുവാങ്ങി

Published

|

Last Updated

പാരീസ്: മനുഷ്യാവകാശ പ്രവര്‍ത്തകയും മ്യാന്‍മര്‍ പ്രതിപക്ഷ നേതാവുമായ ആംഗ് സാംഗ് സൂക്കി 1990ല്‍ പ്രഖ്യാപിച്ച സഖാറോവ് അവാര്‍ഡ് ഏറ്റുവാങ്ങി. യുറോപ്യന്‍ യൂനിയന്‍ പാര്‍ലിമെന്റിലായിരുന്നു ചടങ്ങ്. ഈ മഹത്തായ നിമിഷത്തിന് വേണ്ടി ലോകം കാത്തിരിക്കുകയായിരുന്നുവെന്ന് പ്രസിഡന്റ് മാര്‍ട്ടിന്‍ ചാല്‍സ് പറഞ്ഞു. ചിന്തിക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കാന്‍ വര്‍ഷങ്ങളായി നല്‍കി വരുന്ന ഈ പിന്തുണയെ സൂക്കി അഭിനന്ദിച്ചു. ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അടയാളമാണ് സൂക്കിയെന്ന് മാര്‍ട്ടില്‍ ചാല്‍സ് പറഞ്ഞു.

---- facebook comment plugin here -----

Latest