Connect with us

Ongoing News

നാലാം ഏകദിനം: ഇന്ത്യക്ക് 296 റണ്‍സിന്റെ വിജയലക്ഷ്യം

Published

|

Last Updated

റാഞ്ചി: ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് 296 റണ്‍സിന്റെ വിജയ ലക്ഷ്യം. മഴമൂലം ഇടക്ക് നിര്‍ത്തിവെച്ച് പുനരാരംഭിച്ച മത്സരത്തില്‍ ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ എട്ട്് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സ് നേടി. ടോസ് നേടിയ ഇന്ത്യ ഓസീസിനെ ആദ്യം ബാറ്റിംഗിനയക്കുകയായിരുന്നു. ഏഴ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസീസ് 2-1 മുന്നിലാണ്. ഓസ്‌ട്രേലിയക്ക് വേണ്ടി ജോര്‍ജ് ബെയ്‌ലി മികച്ച പ്രകടനം പുറത്തെടുത്തു. 94 പന്തില്‍ 98 റണ്‍സ് നേടിയ ബെയ്‌ലി വിനയ്്കുമാറിന്റെ പന്തില്‍ രോഹിത് ശര്‍മ്മയ്ക്ക ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. ബെയ്‌ലിക്ക പുറമെ ഗ്ലെ മാക്‌സ് വെല്ലിനും സെഞ്ചുറി തികയ്ക്കാനായില്ല. മാക്‌സ്‌വെല്ലിനെ 92 ല്‍ നില്‍ക്കുമ്പോള്‍ വിനയ്്കുമാറിന്റെ വിക്കറ്റിന് മുന്നില്‍ കുടുക്കി പവലിയനിലേക്ക് മടങ്ങി. 77 പന്തില്‍ നിന്നാണ് മാക്‌സ് വെല്‍ 92 റണ്‍സ് നേടിയത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷാമി എട്ട് ഓവറില്‍ 42 റണ്‍സ് വഴങ്ങി മൂന്ന വിക്കറ്റ് സ്വന്തമാക്കി. വിനയ്കുമാര്‍, അശ്വിന്‍ എന്നിവര്‍ രണ്ടുവിക്കറ്റ് വീതവും ജഡേജ ഒരു വിക്കറ്റും നേടി. ഇശാന്ത് ശര്‍മ്മയ്ക്ക പകരക്കാരനായിട്ടായിരുന്നു മുഹമ്മദ് ഷാമിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്.