Connect with us

Malappuram

മഞ്ചേരി മെഡി. കോളജില്‍ സര്‍ജറി വിഭാഗം എച്ച് ഒ ഡി ചുമതലയേറ്റു

Published

|

Last Updated

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജില്‍ സര്‍ജറി വിഭാഗം എച്ച് ഒ ഡി ചുമതലയേറ്റു. അടുത്ത ഫെബ്രുവരി മുതല്‍ ഡോക്ടറുടെ സേവനം ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്ക് കൂടി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും.
ജനറല്‍ ആശുപത്രി ആരോഗ്യവകുപ്പിന്റെ കീഴിലും മെഡിക്കല്‍ കോളജ് ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ പിരിധിയിലുമായതിനാല്‍ ഡോക്ടര്‍മാര്‍ തമ്മിലുള്ള കൈമാറ്റത്തിന് വകുപ്പുകള്‍ തമ്മില്‍ ധാരണായാകേണ്ടതുണ്ട്. ജനറല്‍ ആശുപത്രിയിലെ മെഡിസിന്‍, സര്‍ജറി, ഗൈനക്, പീഡിയാട്രിക് തുടങ്ങി വിവിധ വകുപ്പുകളിലെ സീനിയര്‍ ഡോക്ടര്‍മാരെ മെഡിക്കല്‍ കോളജ് പ്രൊഫസര്‍മാരോ അസോസിയേറ്റ് പ്രൊഫസര്‍മാരോ ആയി ഉയര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്.
ഒന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥികള്‍ക്ക് സര്‍ജറി ഈ വര്‍ഷം പഠനവിഷയമല്ലാത്തതിനാല്‍ ചുമതലയേറ്റ സര്‍ജനെ മഞ്ചേരി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുവരാന്‍ ഏകദേശം ധാരണയായിട്ടുണ്ട്. സര്‍ജന്‍ ഉള്‍പ്പെടെ 18 പേരെ കൂടി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നലെയാണ് ഇറങ്ങിയത്. ഇതില്‍ സര്‍ജന്‍ മാത്രമാണ് ചുമതലയേറ്റത്. അടുത്ത വര്‍ഷം മുതല്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ജനറല്‍ ആശുപത്രിയിലെത്തി രോഗികളെ പരിശോധിക്കുന്ന നടപടിക്കാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഫാര്‍മക്കോളജി, ഫോറന്‍സിക് മെഡിസിന്‍, മൈക്രോ ബയോളജി എന്നീ വകുപ്പുകള്‍ അടുത്ത വര്‍ഷം മെഡിക്കല്‍ കോളജില്‍ ആരംഭിക്കേണ്ടതുണ്ട്. നിലവിലുള്ള കെട്ടിടത്തില്‍ ഈ വകുപ്പുകള്‍ തുടങ്ങാന്‍ സംവിധാനമില്ല. പുതിയ കെട്ടിട നിര്‍മാണം വേഗത്തിലാക്കാന്‍ നടപടിയായിട്ടുണ്ട്. ഈ വകുപ്പുകളുടെ ക്ലാസ് മഉറികള്‍ കൂടാതെ ലൈബ്രറിയും പുതിയ കെട്ടിടത്തിലേക്ക് മാറ്റും. രോഗശാന്തിയാണ് മെഡിക്കല്‍ കോളജിന്റെ ധര്‍മം. ദിവസവും രണ്ടായിരം രോഗികളാണ് ഇഴിടെ ഒ പി ടിക്കറ്റിന് വരി നില്‍ക്കുന്നത്.
മെഡിക്കല്‍ കോളജായി ഉയരുന്ന എന്നറിഞ്ഞതോടെ വിദഗ്ധ ചികിത്സ തേടിയുള്ള രോഗികളുടെ വരവ് അനുദിനം കൂടിവരികയാണ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍, ലാബുകള്‍, ഫാര്‍മസി, വിദഗ്ധ ചികിത്സ നല്‍കാനുള്ള സൗകര്യം, വാഹനാപകടത്തില്‍ പെട്ട് അത്യാഹിത വിഭാഗത്തില്‍ ആശ്രയിക്കുന്നവര്‍ക്ക് ട്രോമാകെയര്‍ ചികിത്സാ സംവിധാനം എല്ലാം ഉടന്‍ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ജനകീയ മെഡിക്കല്‍ കോളജിനെ ആശ്രയിച്ചെത്തുന്ന രോഗികളെ തൃപ്തിപ്പെടുത്താനാകൂ.
ഗ്രാമവികസന വകുപ്പ് വിട്ടുകൊടുത്ത പഴയ ഡി എം ഒ ഓഫീസ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് 14 കോടി രൂപ ചെലവില്‍ അക്കാഡമിക് ബ്ലോക്ക് നിര്‍മിച്ചുവരുന്നത്. അടുത്ത ജനുവരിയില്‍ എം സി ഐ പ്രതിനിധികള്‍ രണ്ടാംഘട്ട പരിശോധനക്ക് വരുന്നതിന് മുമ്പായി കെട്ടിടം പണി പൂര്‍ത്തിയാക്കേണ്ടതുണ്ട്. കിറ്റ്‌കോ എന്‍ജിനിയര്‍മാരാണ് ഇതിന് രൂപകല്‍പന ചെയ്തത്.

 

---- facebook comment plugin here -----