Connect with us

National

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്: ജവാന്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. ഇന്നലെ രാത്രി നടന്ന വെടിവെപ്പില്‍ ഒരു ബി എസ് എഫ് ജവാന്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരുക്കേറ്റു. പാക് അതിര്‍ത്തി സേനയായ പാക് റേഞ്ചേഴ്‌സാണ് വെടിവെപ്പ് നടത്തിയത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാകിസ്താന്‍ തുടര്‍ച്ചയായി വെടി നിര്‍ത്തല്‍ ലംഘിക്കുകയാണ്. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന്റെ പ്രകോപനം. രാജ്യം മുഴുവന്‍ സൈനികരോടൊപ്പം ഉണ്ടെന്നാണ് ഷിന്‍ഡെ ഇന്നലെ പറഞ്ഞത്.