Connect with us

National

കൂടംകുളത്ത് വൈദ്യുതി ഉല്‍പാദനം തുടങ്ങി

Published

|

Last Updated

കൂടംകുളം: കൂടംകുളം ആണവ നിലയത്തില്‍ വൈദ്യുതി ഉല്‍പാദനം തുടങ്ങി. 165 മെഗാവാട്ട് വൈദുതിയാണ് ആദ്യ ഘട്ടത്തില്‍ ഉല്‍പാദിപ്പിച്ചത്.ഇന്ന് പുലര്‍ച്ചെ 2.45നാണ് ഉല്‍പാദനം തുടങ്ങിയത്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി ലഭിച്ചു തുടങ്ങി. ദക്ഷിണേന്ത്യന്‍ ഗ്രിഡുമായി ബന്ധിപ്പിച്ച് കേരളത്തിനും വൈദ്യുതി ലഭിച്ചു തുടങ്ങിയിട്ടുണ്ട്. കേരളം, തമിഴനാട്, കര്‍ണ്ണാടക, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളാണ് ദക്ഷിണേന്ത്യന്‍ ഗ്രിഡില്‍ ഉള്‍പ്പെടുന്നത്.

നിലയത്തിന്റെ പ്രവര്‍ത്തന ക്ഷമതയുടെ പത്തിലൊന്ന് മാത്രമേ ഇപ്പോള്‍ ഉല്‍പ്പാദിപ്പിച്ചിട്ടുള്ളു. കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം നിലയം പൂര്‍ണ്ണ തോതില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ച് തുടങ്ങുമെന്ന് ആണവോര്‍ജ്ജ റെഗുലേറ്ററി ബോര്‍ഡ് വ്യക്തമാക്കി.

Latest