Connect with us

Kasargod

മോഡി വികസനം കോര്‍പറേറ്റുകള്‍ക്കുവേണ്ടി: ജോഷി കണ്ടത്തില്‍

Published

|

Last Updated

കാഞ്ഞങ്ങാട്: നരേന്ദ്രമോഡി ഗുജറാത്തില്‍ ടാറ്റ, ബിര്‍ള, ഗോയങ്ക തുടങ്ങിയ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ള വികസനമാണ് നടത്തുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തില്‍ പ്രസ്താവിച്ചു. യൂത്ത് കോണ്‍ഗ്രസ് അജാനൂര്‍ മണ്ഡലം കമ്മിറ്റി നടത്തിയ പദയാത്രയുടെ സമാപന സമ്മേളനം മാവുങ്കാലില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ട കര്‍ഷകരുടെ ഭൂമി അവരുടെ നെഞ്ച് പിളര്‍ന്ന് പിടിച്ചെടുത്തിട്ടാണ് കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് ഫാക്ടറി നിര്‍മിക്കാന്‍ നല്‍കുന്നതെന്നും പാവപ്പെട്ടവരെയും പിന്നാക്കക്കാരെയും മറന്നുള്ള വികസനമാണ് മോഡി നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ടി അനീഷ്‌കുമാര്‍ അധ്യക്ഷനായിരുന്നു. യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് ചോയ്യംകോട്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം വി അരവിന്ദാഷന്‍ നായര്‍, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ എക്കാല്‍ കുഞ്ഞിരാമന്‍, കെ ദിനേശന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ബാലകൃഷ്ണന്‍, ജവഹര്‍ ബാലജനവേദി ജില്ലാ ചെയര്‍മാന്‍ വി വി നിശാന്ത്, യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി വിഷ്ണുദാസ് പനത്തടി, ദീപ കല്ലിങ്കാല്‍, രാഹുല്‍ രാംനഗര്‍ സംബന്ധിച്ചു. ഉമേശന്‍ കാട്ടുകുളങ്ങര സ്വാഗതവും ഗദ്ദാഫി മൂലക്കണ്ടം നന്ദിയും പറഞ്ഞു.

Latest