Connect with us

Kozhikode

രാത്രിയാത്രാ നിരോധം: ഹരജിക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് ആക്ഷേപം

Published

|

Last Updated

കല്‍പറ്റ: തോല്‍പ്പെട്ടി വനത്തിലൂടെയും രാത്രികാല ഗതാഗതനിരോധം ഏര്‍പ്പെടുത്തുന്ന ഹരജിക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് ആക്ഷേപം ശക്തമാകുന്നു. വയനാട് എന്‍വയോണ്‍മെന്റ ല്‍ ഫോറം ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ രാത്രി യാത്രാ നിരോധം പരിഗണിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
2009 സെപ്തംബര്‍ രണ്ട് മുതല്‍ ദേശീയ പാത 212ലെ ബന്ദിപ്പൂര്‍ വനമേഖലയില്‍ രാത്രി യാത്രാ നിരോധം ഏര്‍പ്പെടുത്തിയപ്പോള്‍ ബദല്‍പാതയായി ഉപയോഗിക്കുന്നതാണ് ഗോണിക്കുപ്പ-കുട്ട-തോല്‍പ്പെട്ടി വഴിയുള്ള ബദല്‍ റോഡ്. വയനാട് പ്രകൃതി സംരക്ഷണ സമിതി ഉള്‍പ്പടെയുള്ള സംഘടനകള്‍ നേരത്തെ തന്നെ ഇത് സംബന്ധിച്ച ഹരജിക്കെതിരെ രംഗത്തെത്തിയിരുന്നു. ദേശീയപാത 212ലെ ബന്ദിപ്പൂര്‍ വനമേഖലയില്‍ രാത്രികാല ഗതാഗതനിരോധം പിന്‍വലിക്കണമന്നാവശ്യപ്പെട്ട് സമരപരമ്പരകളും നിയമ ഇടപെടലുകളും തുടരുന്നതിനിടെയാണ് വയനാട് എന്‍വയോണ്‍മെന്റല്‍ ഫോറം തോല്‍പ്പെട്ടി വനമേഖലയിലും രാത്രികാല ഗതാഗതം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. കോടതിയില്‍നിന്ന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് ഹരജിക്കാരന് അനുകൂലമായ ഉത്തരവാണ്.
വന്യജീവികേന്ദ്രമായ മുത്തങ്ങയിലും തോല്‍പ്പെട്ടിയിലെയും റോഡുകളില്‍ രാത്രിഗതാഗതം നിരോധിക്കണമെന്നാണ് വയനാട് പ്രകൃതി സംരക്ഷണസമിതിയുടെ നിലപാട്. എന്നാല്‍, കര്‍ണാടകയുമായി വയനാടിന് രാത്രികാലങ്ങളിലുള്ള ഏക ഗതാഗതമാര്‍ഗം തോല്‍പ്പെട്ടി വനത്തിലൂടെ കടന്നുപോകുന്ന ബദല്‍പാതയാണ്. ഈ റോഡിലെ ഗതാഗതവും നിരോധിച്ച് വയനാടന്‍ ജനതയെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും വനംവന്യജീവി സംരക്ഷണത്തിനും എതിരെ തിരിച്ചുവിടുകയെന്നതാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയവരുടെ ഗൂഢലക്ഷ്യമെന്ന് നേരത്തെ മുതല്‍ സംശയിച്ചിരുന്നു.
തോല്‍പ്പെട്ടി വനമേഖലയില്‍ 10 കിലോമീറ്ററില്‍ രാത്രികാല ഗതാഗതം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി കേരള ഹൈക്കോടതിയിലെത്തിയത്. വയനാട് എന്‍വയോണ്‍മെന്റല്‍ ഫോറം എന്ന സംഘടനയെ കുറിച്ച് വയനാട്ടില്‍ ആര്‍ക്കും ഒരറി വും ഇല്ലെന്നത് സംശയം ബലപ്പെടുത്താന്‍ ഇടയാക്കുന്നു.