Connect with us

Palakkad

പാചക വാതക സിലിന്‍ഡറുകളിലെ രാസവസ്തു അടുക്കളകളെ വിഷമയമാക്കുമെന്ന് പഠനം

Published

|

Last Updated

പാലക്കാട്: പാചക വാതക സിലിന്‍ഡറുകളില്‍ ഗന്ധം ലഭിക്കാന്‍ ചേര്‍ക്കുന്ന ഈഥൈല്‍ മിര്‍ക്യാപ്പന്‍ എന്ന രാസവസ്തു മാരക പദാര്‍ഥമാണെന്ന് കണ്ടെത്തല്‍. കാലാവധി കഴിഞ്ഞ സിലിന്‍ഡറുകളില്‍ അടിഞ്ഞു കൂടുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ അവശിഷ്ടങ്ങളുമായി ഇത് പ്രതിപ്രവര്‍ത്തിച്ച് അടുക്കളകളെ വിഷമയമാക്കുന്നുവെന്ന് അമേരിക്കയിലെ ന്യൂ ജഴ്‌സി ഹെല്‍ത്ത് ആന്‍ഡ് സീനിയര്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഗന്ധമില്ലാത്ത വാതകമാണ് പാചക വാതകമായ പ്രൊപ്പൈന്‍ ആന്ഡ് ബ്യൂട്ടൈന്‍ ഗ്യാസ്. സിലിന്‍ഡറില്‍ നിന്ന് ഗ്യാസ് ലീക്ക് ചെയ്യുമ്പോള്‍ തിരിച്ചറിയാന്‍ വേണ്ടിയാണ് ഈഥൈല്‍ മിര്‍ക്യാപ്പന്‍ എന്ന വാതകം ചേര്‍ക്കുന്നത്.
മിര്‍ക്യാപ്പിന്‍ ശ്വസിച്ചാല്‍ ഗുരുതരമായ പള്‍മണറി എഡിമ എന്ന ശ്വാസകോശരോഗമുണ്ടാകുമെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. കരളിനും ഈ വിഷവാതകം അപകടമാണ്. തൊലിപ്പുറത്തെ ക്യാന്‍സര്‍, കണ്ണെരിച്ചില്‍, വൃക്കത്തകരാര്‍ എന്നിവക്കും നേരിട്ട് ശ്വസിച്ചാല്‍ അബോധവസ്ഥയിലായി പെട്ടെന്നുള്ള മരണത്തിനും മിര്‍ക്യാപ്പന്‍ കാരണമാകുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി. ഗ്യാസ് ലീക്ക് ചെയ്യുമ്പോള്‍ മാത്രം പുറത്തു വരേണ്ട മിര്‍ക്യാപ്പിന്‍ ജ്വലനത്തോടൊപ്പം അന്തരീക്ഷത്തില്‍ കലരുന്നതാണ് പ്രശ്‌നക്കാരനല്ലാത്ത ഈ വാതകത്തെ വിഷവാതകമാക്കുന്നത്. ന്യൂ ജഴ്‌സിയിലെ ശ്വാസകോശ രോഗം ബാധിച്ച 5,000 വീട്ടമ്മമാരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഗ്യാസ് സിലിന്‍ഡറുകളില്‍ മായം ചേര്‍ക്കുന്നതിനായി ഉപയോഗിക്കുന്ന ഭാരം കൂടിയ നിഷ്‌ക്രിയ വാതകങ്ങള്‍ ഈഥൈല്‍ മിര്‍ക്യാപ്പിനുമായി ചേരുന്നത് ദുരന്ത കാരണമാകുന്നു. ഇത് മൂലം കാര്‍ബണ്‍ ബഹിര്‍ഗമനം താരതമ്യേന തുച്ഛമായ എല്‍ പി ജി, അന്തരീക്ഷ മലിനീകരണം നടത്തുന്ന വില്ലനായി തരംതിരിയുകയാണ് ചെയ്യുന്നത്.

 

---- facebook comment plugin here -----

Latest