Connect with us

Kannur

കണ്ണൂര്‍ വിമാനത്താവളം: പാര്‍ലിമെന്റ് സമിതി പഠനം നടത്തണം

Published

|

Last Updated

കണ്ണൂര്‍: ആറന്മുള വിമാനത്താവളം മാതൃകയില്‍ നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളവും പാര്‍ലിമെന്ററി സമിതിക്കു മുമ്പാകെ പരിഗണിച്ച് പഠനം നടത്തണമെന്ന് ഗ്രീന്‍ഫീല്‍ഡ് റോഡ് വിരുദ്ധ സംയുക്ത കര്‍മ സമിതി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ പുതിയ വിമാനത്താവളങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സീതാറാം യെച്ചൂരി ചെയര്‍മാനായ പാര്‍ലിമെന്ററി സമിതിക്കു മുമ്പാകെ കണ്ണൂര്‍ വിമാനത്താവള പദ്ധതി വരാത്തത് ദുരൂഹമാണ്. പുതിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ കണ്ണൂര്‍ വിമാനത്താവളം ഇല്ലെന്നും ഇവര്‍ ആരോപിച്ചു.
ഇതേ സമിതിയാണ് ആറന്മുള വിമാനത്താവളത്തിന്റെ അപാകങ്ങള്‍ കണ്ടെത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തിനായി രണ്ടു ഘട്ടങ്ങളിലായി 1278 ഏക്കര്‍ സ്ഥലമാണ് ഇതുവരെയായി ഏറ്റെടുത്തത്. മൂന്നാം ഘട്ടത്തില്‍ 500 ഏക്കര്‍ കൂടി ഏറ്റെടുക്കുന്നതിനായി 310 കോടി രൂപ യൂനിയന്‍ ബേങ്കില്‍ നിന്നും 10.4 ശതമാനം പലിശ നിരക്കില്‍ വായ്പയെടുത്തിട്ടുമുണ്ട്.
വിമാനത്താവള നിര്‍മാണത്തിനായി ആവശ്യമുള്ളത് 480 ഏക്കര്‍ സ്ഥലം മാത്രമാണ്. പദ്ധതിയുടെ നിര്‍മാണ ചെലവ് 1130 കോടി രൂപയും. പദ്ധതിക്കായി പാവപ്പെട്ടവരെ കുടിയൊഴിപ്പിച്ച് തുച്ഛമായ വില നല്‍കി ഏറ്റെടുത്ത ഭൂമി, കുത്തകള്‍ക്കു വന്‍ ലാഭത്തിനു വിറ്റഴിക്കുകയാണ്.

 

---- facebook comment plugin here -----