Connect with us

Kasargod

പടന്ന യുവതികളെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു

Published

|

Last Updated

കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കപ്പെട്ട പടന്ന സ്വദേശിനികളായ രണ്ട് യുവതികളെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു. പടന്ന തെക്കേക്കാട് പാറക്കടവത്തെ സരോജിനിയുടെ മകള്‍ പി കെ സജിത(23)യെയും കൂട്ടുകാരിയായ യുവതിയെയുമാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടത്.
സജിത കാമുകനോടൊപ്പം പോകാന്‍ ആഗ്രഹിക്കുകയാണെന്നും കൂട്ടുകാരിയായ യുവതി മതപഠനത്തിന് പോകാനാണ് താത്പര്യമെന്നും കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് രണ്ടുപേരെയും കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടത്. അതിനിടെ യുവതികളെ അനുകൂലിച്ചും എതിര്‍ത്തും കോടതി പരിസരത്ത് ജനക്കൂട്ടം സംഘടിച്ചു. ഹൊസ്ദുര്‍ഗ് എസ് ഐ. ഇ വി സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

Latest