Connect with us

Kerala

ജോര്‍ജ്ജിനെ നേരിടുമെന്ന് ചെന്നിത്തല; പി സി ജോര്‍ജ്ജുമായി കോണ്‍ഗ്രസ് ഏറ്റുട്ടലിന്

Published

|

Last Updated

pc georgeതിരുവനന്തപുരം: പി സി ജോര്‍ജ്ജും കോണ്‍ഗ്രസ്സും തമ്മില്‍ പരസ്യ ഏറ്റുമുട്ടലിന് വഴിയൊരുങ്ങുന്നു. ഇന്നലെ കോണ്‍ഗ്രസ് സംഘടനാ സംവിധാനങ്ങള്‍ക്കും നേതാക്കള്‍ക്കുമെതിരെ ജോര്‍ജ്ജ് പരസ്യമായി രംഗത്ത് വന്നതോടെയാണ് രമേശ് ചെന്നിത്തല തന്നെ വിമര്‍ശനവുമായി രംഗത്ത് വന്നത്.കോണ്‍ഗ്രസിനെതിര ഇനിയും അസഭ്യം പറഞ്ഞാല്‍ നേരിടുമെന്ന് ചെന്നിത്തല പറഞ്ഞു. മുന്നണി സംവിധാനത്തെ മുന്നോട്ട് കൊണ്ടുപോവാന്‍ പലകാര്യത്തിലും വിട്ടുവീഴ്ച്ച ചെയ്തിട്ടുണ്ട്. പ്രവര്‍ത്തകരുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന തരത്തില്‍ ജോര്‍ജ്ജ് പ്രസ്താവനകള്‍ നടത്തിയാല്‍ നോക്കിനില്‍ക്കില്ലെന്നും രമേശ് പ്രതികരിച്ചു.

ഇന്ന് രാവിലെ നടന്ന മന്ത്രിസഭാ യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആര്യാടന്‍ മുഹമ്മദും ജോര്‍ജ്ജിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. ജോര്‍ജ്ജിനെ നിയന്ത്രിക്കാമെന്ന് കെ എം മാണി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് രംഗം ശാന്തമായത്. എന്നാല്‍ അതിന് ശേഷം കോട്ടയത്ത് വാര്‍ത്താ സമ്മേളനം വിളിച്ച പി സി ജോര്‍ജ്ജ് വീണ്ടും കോണ്‍ഗ്രസ്സ് നേതാക്കളെ അധിക്ഷേപിച്ചിരുന്നു.