Connect with us

Ongoing News

ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ചരിത്രജയം

Published

|

Last Updated

ജയ്പൂര്‍: ഓസ്‌ട്രേലിക്കെതിരായ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ചരിത്ര ജയം. ഓസ്‌ട്രേലിയയെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്രം കുറിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ പിന്തുടര്‍ന്ന് നേടുന്ന ഏറ്റവും വലിയ ജയമാണിത്. സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ജയവും. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 360 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 43.3 ഓവറില്‍ മറികടന്നു.

രോഹിത് ശര്‍മയുടെയും(141*) വിരാട് കോഹ്‌ലിയുടെയും(100) സെഞ്ചുറിയും, ശിഖര്‍ധവാന്റെ(95)അര്‍ധസെഞ്ചുറിയുമാണ് ഇന്ത്യക്ക് വന്‍ വിജയം സമ്മാനിച്ചത്. ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന റെക്കോര്‍ഡ് കോഹ്‌ലി സ്വന്തമാക്കി. 52 പന്തിലാണ് വിരാട് കോഹ്‌ലി സെഞ്ചുറി നേടിയത്.