Connect with us

Wayanad

എസ് വൈ എസ് നീലഗിരി ജില്ലാ പാഠശാല സമാപിച്ചു

Published

|

Last Updated

ഗൂഡല്ലൂര്‍: സംഘശാക്തീകരണം ലക്ഷ്യമാക്കി എസ് വൈ എസ് സംഘടനാ സ്‌കൂളിന്റെ കീഴില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പാഠശാലയുടെ ഭാഗമായി പാടന്തറ മര്‍കസില്‍ നടന്ന എസ് വൈ എസ് നീലഗിരി ജില്ലാ പാഠശാല സമാപിച്ചു. സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച കര്‍മ്മപദ്ധതിയുടെ പ്രയോഗവത്കരണം പാഠശാലയിലൂടെ വഴിതുറന്നു. പാഠ ശാല എസ് എസ് എഫ് തമിഴ്‌നാട് ഘടകം സെക്രട്ടറി ഹാരിസ് സഖാഫി സേലം ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി അക്ബര്‍ സഖാഫി എടരിക്കോട് അധ്യക്ഷതവഹിച്ചു. ദഅ#്‌വത്ത്, കാബിനറ്റ് സിസ്റ്റം, അഹ് ലുസ്സുന്ന, കര്‍മ്മപദ്ധതി, മോട്ടിവേഷന്‍, വിദാഅ#് എന്നീ സെഷനുകള്‍ക്ക് കെ കെ അലവിക്കുട്ടി ഫൈസി എടക്കര, മുഹമ്മദ് പറവൂര്‍, ബഷീര്‍ ചെല്ലക്കൊടി, സ്വാദിഖ് വെളിമുക്ക്, സീഫോര്‍ത്ത് അബ്ദുര്‍റഹ്മാന്‍ ദാരിമി, കെ കെ അബ്ദുര്‍റഹ്മാന്‍ ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ച നടന്നു. ക്യാമ്പില്‍ ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങള്‍, സോണ്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംഘടനാ കാര്യ സെക്രട്ടറി സലാം പന്തല്ലൂര്‍ സ്വാഗതം പറഞ്ഞു. എസ് വൈ എസ് ജില്ലാ സെക്രട്ടറി അഡ്വ. കെ യു ശൗക്കത്ത്, സി കെ എം പാടന്തറ, സി കെ കെ മദനി, മജീദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.