Connect with us

National

പാക്ക് അധീന കാശ്മീരിന് പ്രത്യേക ലോക്‌സഭാ സീറ്റ് അനുവദിച്ചേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: പാക്ക് അധീന കാശ്മീരിനായി പ്രത്യേക ലോക്‌സഭാ സീറ്റ് അനുവദിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശ്രമങ്ങള്‍ ആരംഭിച്ചു. ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞ തീരുമാനം പാക്ക് അധീന കാശ്മീരിന്മേലുള്ള ഇന്ത്യയുടെ അവകാശ വാദങ്ങള്‍ക്ക് ശക്തി പകരുന്നതാകും. ഇതിനായി ഇന്ത്യന്‍ ഭരണഘടനയുടെ 81ാം അനുച്ഛേദം ഭേദഗതി ചെയ്യുന്നത് ആഭ്യന്തരമന്ത്രിയുടെ പരിഗണനയിലാണ്. ഇതിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ പെട്ടെന്ന പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി ആഭ്യന്തരമന്ത്രാലയം ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. മറ്റൊരു രാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ ഭരണഘടനയുടെ 81ാം അനുച്ഛേദം അനുസരിച്ച് സാധ്യമല്ല. പാക്ക് അധീന കാശ്മീരിന്റെ നിയന്ത്രണം പാക്കിസ്ഥാനാണ്. കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി ആര്‍.കെ ശ്രീവാസ്തവയാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ തയ്യാറാക്കി ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്. ജമ്മുകാശ്മീര്‍ നിയമസഭയ്ക്കായി 24 സീറ്റുകള്‍ മാറ്റിമറിച്ചിട്ടുണ്ടെങ്കിലും ഇതിലേക്ക് ഇതുവരെയായി തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.പ്രദേശം പാക്കിസ്ഥാന്റെ നിയന്ത്രണത്തിലായതാണ് ഇതിന് കാരണം.

Latest