Connect with us

Malappuram

കാറില്‍ കടത്തവേ ചന്ദനം പിടികൂടി

Published

|

Last Updated

മഞ്ചേരി: കാറില്‍ അനധികൃതമായി കടത്തുകയായിരുന്ന ചന്ദനം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാണക്കാട് കൂളിയോട്ട് വീട്ടില്‍ ഷറഫുദ്ദീന്‍ (33) ആണ് അറസ്റ്റിലായത്. ഞായറാഴ്ച എസ് ഐ. സി കെ നാസറും സംഘവും ആനക്കയം ഈരാമുടുക്കില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് മഞ്ചേരിയില്‍ നിന്ന് മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന ബെന്‍സ് കാറില്‍ ചന്ദനം കണ്ടെത്തിയത്. മരച്ചീളുകളായി കടത്തുകയായിരുന്ന മുപ്പത്തിനാല് കഷ്ണങ്ങള്‍ക്ക് ഏകദേശം 25 കിലോ തൂക്കം വരും. പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള തിരൂര്‍ ജെ എഫ് സി എം കോടതിയില്‍ ഹാജരാക്കി.