Connect with us

International

ലോകത്തെ പഴക്കമുള്ള 'വിവര സൂക്ഷിപ്പ് സംവിധാനം' കണ്ടെത്തി

Published

|

Last Updated

ലണ്ടന്‍: ലോകത്തെ ഏറ്റവും പഴക്കമുള്ള “വിവര സൂക്ഷിപ്പ് സംവിധാനം” കണ്ടെത്തി. മെസൊപൊട്ടോമിയന്‍ സംസ്‌കാര കാലത്തെ ശേഷിപ്പാണ് ഇറാനില്‍ നിന്ന് കണ്ടെത്തിയത്. രേഖകളും മറ്റും കളിമണ്‍ പന്തുകള്‍ക്കുള്ളില്‍ സൂക്ഷിച്ച നിലയിലുള്ള കളിമണ്‍ കട്ടകളാണ് കണ്ടെത്തിയത്. ഇവക്ക് 5,500 വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്നു. 1960 ലും ഇത്തരം കളിമണ്‍ ആവരണങ്ങള്‍ കണ്ടെത്തിയിരുന്നു. 200 വര്‍ഷം പഴക്കമുള്ള ലിഖിതങ്ങളാണ് ഇത്തരം ആവരണങ്ങള്‍ക്കുള്ളിലുണ്ടായിരുന്നത്. വിവിധ വലിപ്പത്തിലും ആകൃതിയിലുമുള്ള കളിമണ്‍ പന്തുകളാണ് ലഭിച്ചത്.
ഗോള്‍ഫ് പന്തിന്റെ വലിപ്പം മുതല്‍ ബേസ് ബോളിന്റെ വലിപ്പത്തില്‍ വരെ ഇത്തരം പന്തുകള്‍ കണ്ടെത്തി. സി ടി സ്‌കാനറും, ത്രീ ഡി മോഡലിംഗുകളും ഉപയോഗിച്ചാണ് പന്തിനകത്തുള്ള വസ്തുതകളെ കണ്ടെത്തിയത്. മെസൊപ്പൊട്ടേമിയന്‍ സംസ്‌കാരം നിലനിന്ന കാലത്തെ കണക്കുകള്‍ സൂക്ഷിക്കാനാണ് ഇത്തരം കളിമണ്‍ പന്തുകള്‍ ഉപയോഗിച്ചതെന്നാണ് അനുമാനം.