Connect with us

Kozhikode

സുന്നിവോയ്‌സ് ശില്‍പ്പശാല നാളെ

Published

|

Last Updated

കോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘം മുഖപത്രമായ സുന്നിവോയ്‌സിന്റെ പ്രചാരണ ക്യാമ്പയിനിന്റെ ഭാഗമായുള്ള ശില്‍പ്പശാലക്ക് നാളെ തുടക്കം. “അതിജയിക്കാനാവാത്ത ആദര്‍ശവായന” എന്ന തലവാചകത്തില്‍ നവംബര്‍ ഒന്ന് മുതല്‍ ആചരിക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ തുടക്കമാകും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ തീരുമാനങ്ങളും നയനിലപാടുകളും സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടി പ്രബോധനം ആരംഭിച്ച സുന്നിവോയ്‌സ് ഇന്ന് മലയാളത്തിലെ ഇസ്‌ലാമിക പ്രസാധന രംഗത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്നു. കാലത്ത് 10 മുതല്‍ സംസ്ഥാനത്തെ അഞ്ച് കേന്ദ്രങ്ങളില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരും ജില്ലയിലെയും സോണിലെയും ദഅ്‌വാകാര്യ പ്രസിഡന്റ്, സെക്രട്ടറിമാരും പ്രതിനിധികളായിരിക്കും.
കാസര്‍കോട്, കണ്ണൂര്‍ ജില്ലാ പ്രതിനിധികള്‍ കണ്ണൂര്‍ അല്‍ അബ്‌റാറിലും കോഴിക്കോട്, വയനാട് പ്രതിനിധികള്‍ സമസ്ത സെന്ററിലുമാണ് പങ്കെടുക്കുക. മലപ്പുറം, പാലക്കാട്, നീലഗിരി ജില്ലാ പ്രതിനിധികള്‍ മലപ്പുറം വാദിസലാമില്‍ ഒത്തുചേരും. കലൂര്‍ സുന്നി സെന്ററില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ എറണാകുളം, തൃശൂര്‍, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് സംബന്ധിക്കുക. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലാ പ്രതിനിധികള്‍ കൊല്ലം ഖാദിസിയ്യയില്‍ സംബന്ധിക്കും. സംസ്ഥാന നേതാക്കളായ കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, പ്രൊഫ. യു സി അബ്ദുല്‍ മജീദ്, റഹ്മതുല്ലാഹ് സഖാഫി എളമരംതുടങ്ങിയവര്‍ വിവിധ ശില്‍പ്പശാലകള്‍ക്ക് നേതൃത്വം നല്‍കും.