Connect with us

Gulf

ആര്‍.എസ്.സി. നാഷണല്‍ സാഹിത്യോത്സവ് ഡിസംബര്‍ 6ന് റാസല്‍ഖൈമയില്‍

Published

|

Last Updated

റാസല്‍ഖൈമ: രിസാല സ്റ്റഡി സര്‍ക്കിള്‍ അഞ്ചാമത് നാഷണല്‍ സാഹിത്യോത്സവ് ഡിസംബര്‍ 6ന് റാസല്‍ഖൈമയില്‍ സംഘടിപ്പിക്കും. സ്‌കോളേഴ്‌സ് ഇന്ത്യന്‍ സ്‌കൂളില്‍ രാവിലെ എട്ട് മണിക്കാരംഭിക്കുന്ന സാഹിത്യോത്സവില്‍ യു എ ഇയിലെ ഏഴ് സോണുകളില്‍ നിന്ന് കലാ, സാഹിത്യ, രചന വിഭാഗങ്ങളില്‍ അഞ്ഞൂറിലധികം മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.

ഒക്ടോബര്‍ 10 മുതല്‍ ആരംഭിച്ച യൂണിറ്റ് സാഹിത്യോത്സവുകള്‍ക്ക് ശേഷം സെക്ടര്‍, സോണ്‍ മത്സരങ്ങളിലൂടെ കഴിവ് തെളിയിച്ച ഒന്നാം സ്ഥാനക്കരാണ് നാഷണല്‍ സാഹിത്യോത്സവില്‍ മാറ്റുരക്കുന്നത്. ശേഷം നടക്കുന്ന സമാപന സംഗമത്തില്‍ മത-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. നാഷണല്‍ സാഹിത്യോത്സവ് ബ്രോഷര്‍ ആര്‍ എസ് സി നാഷണല്‍ ചെയര്‍മാന്‍ അബ്ദുല്‍ ഹയ്യ് അഹ്‌സനി ഐ സി എഫ് നാഷണല്‍ ട്രഷറര്‍ മഹമൂദ് ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. സാഹിത്യോത്സവ് വിജയിപ്പിക്കുന്നതിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

രക്ഷാധികാരികള്‍: മുസ്തഫ ദാരിമി കടങ്കോട്, സയ്യിദ് ശംസുദ്ദീന്‍ ബാഅലവി, സയ്യിദ് ഫസല്‍ ജിഫ്‌രി, മഹ്മൂദ് ഹാജി, സി എം എ കബീര്‍ മാസ്റ്റര്‍, മൂസ മുസ്‌ലിയാര്‍, നിസാര്‍ സൈദ്, സുലൈമാന്‍ ഹാജി (ഫാത്തിമ ഗ്രൂപ്പ്), എം.പി. ഹസ്സന്‍ ഹാജി (ഫ്‌ളോറ), കുറ്റൂര്‍ അബ്ദുല്‍റഹിമാന്‍ ഹാജി (ബനിയാസ്) ശംസുദ്ദീന്‍ (നെല്ലറ) അഡ്വ. വൈ.എ. റഹീം, അഹ്മദ് ഖാന്‍, ഹബീബ് മുണ്ടോളി, സൈനുല്‍ ആബിദീന്‍ സലീം, ഹസൈനാര്‍. കണ്‍ട്രോള്‍ ബോര്‍ഡ്: അശ്‌റഫ് മന്ന, ശരീഫ് കാരശ്ശേരി, അബ്ദുല്‍ ഹക്കീം, അബ്ദുല്‍ റസാഖ് മാറഞ്ചേരി, കാസിം. പുറത്തീല്‍, അശ്‌റഫ് പാലക്കോട്. സ്റ്റിയറിംഗ് കമ്മിറ്റി: അബ്ദുല്‍ റഹിമാന്‍ മുസ്‌ലിയാര്‍ പകര (ചെയര്‍മാന്‍), അബ്ദുല്‍ ഹമീദ് മിസ്ബാഹി, അബ്ദുല്‍ ബസ്വീര്‍ സഖാഫി, മുഹമ്മദലി സഖാഫി കാന്തപുരം, മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം, മുസ്തഫ ദാരിമി വിളയൂര്‍ (വൈസ് ചെയര്‍), അബ്ദുല്‍ അസീസ് സഖാഫി മമ്പാട് (ജന. കണ്‍വീനര്‍), ഉസ്മാന്‍ സഖാഫി തിരുവത്ര, അബ്ദുല്‍ഹമീദ് ഈശ്വരംഗലം, വി.സി. അബ്ദുള്ള സഅദി (ജോ. കണ്‍.), സംഘാടക സമിതി : അശ്‌റഫ് ഉമരി (ചെയര്‍മാന്‍) പി.കെ.സി. മുഹമ്മദ് സഖാഫി, ഹനീഫ് സഖാഫി, റശീദ് ഹാജി കരുവമ്പൊയില്‍, സുലൈമാന്‍ കന്മനം (വൈസ് ചെയര്‍.) സമീര്‍ അവേലം (ജന. കണ്‍വീനര്‍), വി.പി.എം ശാഫി, ഹമീദ് പരപ്പ, അഹ്മദ് ഷെറിന്‍, മുഹമ്മദ് ജരീഷ് (ജോ. കണ്‍.), അബ്ദുല്‍റഹിമാന്‍ ഹാജി ആറളം (ട്രഷറര്‍). വിവിധ ഉപസമിതി ചെയര്‍മാന്‍, കണ്‍വീനര്‍: സി.എം. അശ്‌റഫ് ഹാജി, സുലൈമാന്‍ ഹാജി (ഫിനാന്‍സ്), ഉസ്മാന്‍ കക്കാട്, മുസ്തഫ ഗൂഡല്ലൂര്‍ (പ്രചരണം), സി.എം.എ ചേറൂര്‍, മുഹമ്മദ് സഖാഫി കൊളത്തൂര്‍ (സ്വീകരണം), മുഹമ്മദ് പുല്ലാളൂര്‍, ഇ.കെ. മുസ്തഫ (പബ്ലിക് റിലേഷന്‍), സലീം സഖാഫി, മന്‍സൂര്‍ ചേരാപുരം (ലൈറ്റ് & സൗണ്ട്), അലി സഖാഫി തരുവണ, അബ്ദുല്‍ ഹകീം ഹസനി (സ്റ്റേജ്), അലിമോന്‍ ഹാജി, നജ്മുദ്ദീന്‍ പുതിയങ്ങാടി (ഫുഡ് & റിഫ്രഷ്മന്റ്) അബ്ദുല്‍ റഷീദ്, ഹംസ (ഗതാഗതം) റശീദ് കൊളത്തൂര്‍ (വളണ്ടിയര്‍ ക്യാപ്റ്റന്‍).

കഴിഞ്ഞ ദിവസം സല്‍മാനുല്‍ ഫാരിസി മദ്രസയില്‍ നടന്ന സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ അബ്ദുല്‍ഹയ്യ് അഹ്‌സനി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹമീദ് മിസ്ബാഹി ഉദ്ഘാടനം ചെയ്തു. മഹ്മൂദ് ഹാജി, അബ്ദുല്‍ ബസ്വീര്‍ സഖാഫി, ശരീഫ് കാരശ്ശേരി, മുഹമ്മദലി സഖാഫി കാന്തപുരം, അശ്‌റഫ് ഹാജി, പി.കെ.സി. മുഹമ്മദ് സഖാഫി അശ്‌റഫ് പാലക്കോട്, സി.എം.എ ചേറൂര്‍, സമീര്‍ അവേലം, ഹബീബുള്ള മുസ്‌ലിയാര്‍ സംബന്ധിച്ചു.

Latest