Connect with us

Wayanad

കുട്ടി പോലീസിന്റെ ബാന്റ് സംഘം അരങ്ങിലേക്ക്

Published

|

Last Updated

മാനന്തവാടി: സംസ്ഥാനത്തെ കുട്ടി പോലീസിന്റെ ആദ്യ ബാന്റ് സംഘം അരങ്ങിലെത്തുന്നു. മാനന്തവാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടി പോലീസാണ് വിജയകരമായി പരിശീലനം നടത്തി വരുന്നത്. 44 പേരുള്ള കുട്ടി പോലീസിലെ 26 പേരാണ് പരിശീലനം നേടുന്നത്. ഒരു മാസത്തോളമായി ഇവര്‍ പരിശീലനം ആരംഭിച്ചിട്ട്. കല്‍പ്പറ്റ എആര്‍ ക്യാമ്പിലെ എഎസ്‌ഐ കെ ടി ജോസഫ്, മാനന്തവാടി സിഐ ഓഫീസിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബേബി, മാനന്തവാടി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ എന്‍ ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇവര്‍ പരിശീലനം നടത്തുന്നത്. മാനന്തവാടി സി ഐ പി എല്‍ ഷൈജുവിന്റെ പ്രത്യേക താത്പര്യമാണ് ഇത്തരത്തില്‍ ബാന്റ് ടിം രൂപീകരണം യാഥാര്‍ഥമാക്കിയത്.

2010ല്‍ ഇവിടെ കുട്ടി പോലിസിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഈ കാലയളവില്‍ നിരവധി കലാകായികമേളകളില്‍ സംസ്ഥാനതലത്തില തന്നെ മികച്ച വിജയം നേടിയിരുന്നു. 2011 ല്‍ നടന്ന സംസ്ഥാനതലത്തില്‍ നടന്ന എസ്പിസി ക്യാമ്പില്‍ ഈ വിദ്യാലയത്തിലെ വിദ്യാര്‍ഥിയായ സുമാ മാധവന്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. പരിശീലനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ബാന്‍ഡ്‌സെറ്റുകള്‍ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ കൈമാറി. ജില്ലാ പോലീസ് മേധാവി കെ കെ ബാലചന്ദ്രനില്‍ നിന്നും പി ടി എ പ്രസിഡന്റ് ശാരദാ സജീവന്‍ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്തംഗം ഉഷാ വിജയന്‍ അധ്യക്ഷയായി. എസ്പിസി നോഡല്‍ ഓഫീസര്‍മാരായ ഡിവൈഎസ്പി പി എസ് രാജു, ഡിവൈഎസ്പിമാരായ കെ വി കുര്യക്കോസ്, ഏ ആര്‍ പ്രേംകുമാര്‍, സിഐ പി എല്‍ ഷൈജു, എന്നിവര്‍ സംസാരിച്ചു. ഒന്നര ലക്ഷത്തോളം രൂപയാണ് ബാന്റ് സെനറിനായി ചിലവായത്. പിടിഎയുടേയും പൊതു ജനങ്ങളുടേയും സഹകരണത്തോടെയാണ് ഈ തുക സ്വരൂപിച്ചത്. സ്‌കൂളിലെ ആവശ്യങ്ങള്‍ക്ക് പുറമേ, സ്വാതന്ത്രദിനം, റിപ്ലബിക് ദിനം എന്നീ ദിനങ്ങളിലും കുട്ടി പോലീസിന്റെ സാനിധ്യമുണ്ടാകും.