Connect with us

Gulf

ദുബൈ കോടതി ഗിന്നസ്ബുക്കില്‍ ഇടം നേടി

Published

|

Last Updated

ദുബൈ: ഇ ലേലത്തിലൂടെ വസ്തുവില്‍പന നടത്തിയ ദുബൈ കോടതി ഡിപ്പാര്‍ട്ട്‌മെന്റിന് ഗിന്നസ് റെക്കോഡ്. ഏറ്റവും വലിയ തുകയ്ക്ക് ഓണ്‍ലൈന്‍വഴി വസ്തുലേലം നടത്തിയതിനാണ് റെക്കോഡ്. ഇതോടെ, വസ്തുവില്പന നടത്തി ഗിന്നസില്‍ ഇടം നേടുന്ന ആദ്യത്തെ കോടതി ഡിപ്പാര്‍ട്ട്‌മെന്റ് എന്ന ബഹുമതി കൂടി ദുബായിക്ക് സ്വന്തമായി.
9.4 കോടി ദിര്‍ഹമിന്റെ വസ്തു സ്മാര്‍ട് ആപ്ലിക്കേഷനുകളുടെ സഹായത്തോടെ ഓണ്‍ലൈനില്‍ ലേലം ചെയ്താണ് വിറ്റത്. എമിറേറ്റ്‌സ് ഓക്ഷന്റെ നേതൃത്വത്തിലായിരുന്നു ദുബൈയില്‍ സ്ഥിതിചെയ്യുന്ന വസ്തു ലേലത്തിന് വെച്ചത്. യു എ ഇ സ്വദേശികളായ ചില നിക്ഷേപകര്‍ ചേര്‍ന്നാണ് വസ്തു വാങ്ങിയത്. ദുബൈ കോര്‍ട്‌സ് ഡിപാര്‍ട്ട്‌മെന്റ് തലവന്‍ അഹമ്മദ് ബിന്‍ ഹസീം ആല്‍ സുവൈദി ഗിന്നസ് പ്രതിനിധികളില്‍ നിന്ന് ഗിന്നസ് റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

 

Latest