Connect with us

Gulf

താജ്മഹലിന്റെ മാതൃകയില്‍ ദുബൈയില്‍ താജ് അറേബ്യ

Published

|

Last Updated

ദുബൈ: താജ്മഹലിന്റെ മാതൃകയില്‍ ദുബൈയില്‍ താജ് അറേബ്യ വരുന്നു. മാര്‍ബിളിന് പകരം ചില്ലുകളാല്‍ പണിതുയര്‍ത്തുന്ന കെട്ടിടം 2016ല്‍ പൂര്‍ത്തിയാകുമെന്ന് നിര്‍മാതാക്കളായ ലിങ്ക് ഗ്ലോബല്‍ ഗ്രൂപ്പ് ഡയറക്ടര്‍ അരുണ്‍ മെഹ്‌റ അറിയിച്ചു. ദുബൈ സിറ്റി സ്‌കേപ്പ് മേളയോട് അനുബന്ധിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ദുബൈ ലാന്‍ഡിലെ ഫാല്‍കണ്‍ സിറ്റിയില്‍ നിര്‍മിക്കുന്ന താജ് അറേബ്യയില്‍ ഹോട്ടലും 240 അപ്പാര്‍ട്ട്‌മെന്റുകളുമാണ് പ്രധാനമായും ഉണ്ടാവുക. ലീല ഗ്രൂപ്പിനായിരിക്കും താജ് അറേബ്യയുടെ നടത്തിപ്പ് ചുമതല. താജ് അറേബ്യയുടെ രൂപരേഖ തയ്യാറാക്കലും സാങ്കേതിക നടപടിക്രമങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. കെട്ടിടത്തിനായി സ്ഥലം കണ്ടെത്തലാണ് അടുത്തഘട്ടത്തില്‍ ചെയ്യേണ്ടത്.