Connect with us

Kasargod

യുവകവിയിത്രി ഫാസില സലീമിനെ സൗഹൃദവേദി ആദരിക്കും

Published

|

Last Updated

കാഞ്ഞങ്ങാട്: ഈ വര്‍ഷത്തെ മഹാകവി കുട്ടമത്ത് പുരസ്‌കാരം നേടിയ യുവകവയിത്രി ഫാസില സലീമിനെ കാഞ്ഞങ്ങാട് സൗഹൃദവേദി ആദരിക്കും. പുതിയകോട്ട ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഫാസില സലീമിന് കാക്കനാടന്‍ പ്രതിഭാ പുരസ്‌കാരം, എ അയ്യപ്പന്‍ പുരസ്‌കാരം, കുട്ടേട്ടന്‍ പുരസ്‌കാരം, സാരഥി പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. മഴമൊഴിയുന്നത്, കറുപ്പ് എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സൗഹൃദവേദി നാളെ വൈകീട്ട് 4.15ന് നോര്‍ത്ത് കോട്ടച്ചേരി ആകാശ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഫാസില സലീമിന് കാഷ് അവാര്‍ഡും ഉപഹാരവും നല്‍കി ആദരിക്കും. എം ഐ അബ്ദുല്‍ അസീസ് “സ്വര്‍ഗം പൂക്കുന്ന കുടുംബം” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

 

Latest