Connect with us

Gulf

അമിത വണ്ണമുള്ളവര്‍ക്ക് പുതിയ ആംബുലന്‍സ്

Published

|

Last Updated

ദുബൈ: പൊണ്ണത്തടിയുള്ളവരെ ആശുപത്രിയില്‍ എത്തിക്കാനായി കൂറ്റന്‍ ആംബുലന്‍സ് രംഗത്ത്. 300 കിലോഗ്രാം വരെ തൂക്കമുള്ളവരെ യാതൊരു ബുദ്ധിമുട്ടും കൂടാതെ ആശുപത്രിയില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ദുബൈ കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് വാഹ നം രംഗത്തിറക്കിയിരിക്കുന്നത്. 10 ലക്ഷം ദിര്‍ഹമാണ് ഇതിനായി ചെലഴിച്ചത്.
ലിഫ്റ്റ് ഗെയ്റ്റ്, അതിവിശാലമായ സ്ട്രക്ച്ചര്‍ എന്നിവയും ആംബുലന്‍സിന്റെ ഭാഗമാണ്. സമൂഹത്തിന് സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ ഹബ്ത്തൂറാണ് ദുബൈ ആംബുലന്‍സ് സര്‍വീസിന് വാഹനം സമ്മാനിച്ചിരിക്കുന്നത്. അടുത്തിടെ അമിത വണ്ണക്കാരനായ സൗഊദി പൗരന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കാതെ മരണപ്പെട്ടത് വാര്‍ത്തയായിരുന്നു.