Connect with us

Kerala

സലീം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണം

Published

|

Last Updated

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ് ആരോപണ വിധേയനായ ഭൂമിതട്ടിപ്പ് കേസുകളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതായി ഡി ജി പി ഹൈക്കോടതിയില്‍. കേസില്‍ യഥാവിധി നടപടികള്‍ എടുത്തിട്ടുണ്ട്. വി എസ് അച്ചുതാന്ദന്റെ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും ഡി ജി പി കോടതിയില്‍ പറഞ്ഞു.

സലീം രാജും സഹോദരീ ഭര്‍ത്താവ് മജീദും ചേര്‍ന്ന് വ്യാജരേഖകള്‍ സൃഷ്ടിച്ച് തങ്ങളുടെ 116 ഏക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി കാണിച്ച് ഇടപ്പള്ളി സ്വദേശിനി ഷരീഫയും മക്കളും നല്‍കിയതാണ് ഒരു കേസ്. തിരുവനന്തപുരം കടകംപള്ളി വില്ലേജിലെ 12.27 ഏക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ രവന്യൂ ഓഫീസറെ സ്വാധീനിച്ച് വ്യാജരേഖയുണ്ടാക്കി എന്നതാണ് രണ്ടാമത്തെ കേസ്.

Latest