National
ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു
ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ബാര ഹിന്ദു റാവോ പ്രദേശത്ത് മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു. ഇന്ന് പുലര്‍ച്ചെ 7.30നാണ് സംഭവം. കെട്ടിടാവശിഷ്ടത്തിനുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സംഭവത്തില്‍ രണ്ട്‌പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ വെള്ളയാഴ്ച മുംബൈയില്‍ കെട്ടിടം തകര്‍ന്ന് വീണ് 61 പേര്‍ മരിച്ചിരുന്നു.
---- facebook comment plugin here -----