Connect with us

National

മസ്തിഷ്‌ക ജ്വരം: ഗോരഖ്പൂരില്‍ മരണം 358 ആയി

Published

|

Last Updated

ഗോരക്പൂര്‍: ഉത്തര്‍ പ്രദേശിന്റെ കിഴക്കന്‍ പ്രദേശമായ ഗോരഖ്പൂരില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് 15 കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ മസ്തിഷ്‌ക ജ്വരം ബാധിച്ച് ഈ വര്‍ഷം മരിക്കുന്ന കുട്ടികളുടെ എണ്ണം 358 ആയി. രണ്ട് ദിവസം മുമ്പാണ് ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അവസാനത്തെ മരണം സംഭവിച്ചത്. അതേസമയം ബി ആര്‍ ഡി മെഡിക്കല്‍ കോളജിലും തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലുമായി 45 കുട്ടികളെ പുതുതായി പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ബി ആര്‍ ഡി മെഡിക്കല്‍ കോളജിലെ 45 കുട്ടികളടക്കം 210 ഓളം പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.