Connect with us

Eranakulam

മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്ക് ആരോഗ്യ പദ്ധതി: നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു

Published

|

Last Updated

കൊച്ചി: മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്ക് ആരോഗ്യ സംരക്ഷണ പദ്ധതി ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ചു.
ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രി വി എസ് ശിവകുമാറുമായി ഫോറത്തിന്റെ ആരോഗ്യ-ക്ഷേമ സബ് കമ്മിറ്റി ചെയര്‍മാന്‍ സി ആര്‍ രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തുകയുണ്ടായി. മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്ക് ചികിത്സാപദ്ധതി നടപ്പാക്കാന്‍ താമസിയാതെ നടപടി സ്വീകരിക്കണമെന്ന് മലപ്പുറം പ്രസ് ക്ലബ് ഹാളില്‍ ചേര്‍ന്ന സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം സര്‍ക്കാറിനോടഭ്യര്‍ഥിച്ചു.

---- facebook comment plugin here -----

Latest