Eranakulam
ഗണേഷിന്റെ രാജിവാര്‍ത്ത അഭ്യൂഹം: ആര്‍.ബാലകൃഷ്ണപിള്ള
കൊച്ചി: കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചെന്ന വാര്‍ത്ത അഭ്യൂഹം മാത്രമാണെന്ന് ആര്‍.ബാലകൃഷ്ണപിള്ള. രാജി വാര്‍ത്ത ആരോ പടച്ചുവിട്ട വാര്‍ത്ത മാത്രമാണെന്നും പിള്ള പറഞ്ഞു. ഗണേഷകുമാര്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ സന്നദ്ധത അറിയിച്ച് കേരളാകോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാനായ ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് കത്ത് നല്‍കിയതായി വാര്‍ത്തകള്‍ പുറത്ത്്്് വന്നിരുന്നു.
യുഡിഎഫില്‍ നിന്നും വിടുന്ന കാര്യം ഇപ്പോള്‍ ആലോചിക്കുന്നില്ല. ഗണേഷിന്റെ മന്ത്രിസ്ഥാനം തിരികെ നല്‍കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും പിള്ള പറഞ്ഞു.
---- facebook comment plugin here -----