Connect with us

Gulf

റാസല്‍ഖൈമയില്‍ 97 പേരെ ജയില്‍ മോചിതരാക്കും

Published

|

Last Updated

റാസല്‍ഖൈമ: ബലിപെരുന്നാളിനോടനുബന്ധിച്ച് 97 തടവ് പുള്ളികളെ മാനുഷിക പരിഗണന നല്‍കി വിട്ടയക്കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഉത്തരവിട്ടു. ഇവര്‍ക്ക് കുടുംബങ്ങളോടൊപ്പം ഈദിന് ഒത്തുകൂടുന്നതിനും സമൂഹത്തില്‍ നല്ല രീതിയില്‍ ജീവിക്കാനുമുള്ള അവസരം പ്രദാനം ചെയ്യുന്നതിന്റെയും ഭാഗമായാണ് മോചനം. തുടര്‍നടപടികള്‍ക്കായി അറ്റോണി ജനറലിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

Latest