പാറാട് ബോംബ് സ്‌ഫോടനം: വിഘടിത പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Posted on: October 8, 2013 6:02 pm | Last updated: October 9, 2013 at 1:13 am
  • ബോംബ് നിര്‍മിച്ചത് സുന്നികള്‍ക്കെതിരെ പ്രയോഗിക്കാന്‍

bomb

കണ്ണൂര്‍: പാറാട്ട് ബോംബ് നിര്‍മിക്കുന്നതിനിടെ സ്‌ഫോടനമുണ്ടായി നാല് പേര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ സജീവ എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകനും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ യുവാവ് അറസ്റ്റിലായി. പൊയിലൂര്‍ പൊട്ടന്റവിട ശഫീഖ് (22) ആണ് അറസ്റ്റിലായത്. കൊളവല്ലൂര്‍ എസ് ഐ ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.

സുന്നി പ്രവര്‍ത്തകര്‍ക്കെതിരെ പ്രയോഗിക്കാന്‍ വിഘടിതര്‍ ക്വട്ടേഷന്‍ നല്‍കിയതനുസരിച്ചാണ് ബോംബുകള്‍ നിര്‍മിച്ചതെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. 12 ബോംബുകള്‍ നിര്‍മിക്കാനാണ് ക്വട്ടേഷന്‍ നല്‍കിയിരുന്നത്. ഒരു ബോംബിന് 800 രൂപ പ്രകാരമാണ് കരാര്‍ ഉറപ്പിച്ചിരുന്നതെന്നും പ്രതി മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.

ഒക്‌ടോബര്‍ മൂന്നിന് രാത്രിയാണ് പാറാട് മുസ് ലിം ലീഗ് ഓഫീസിന് സമീപം ബോംബ് നിര്‍മിച്ചുകൊണ്ടിരിക്കെ സ്‌ഫോടനമുണ്ടായത്. സംഭവസ്ഥലത്ത് നിന്നും 10 സ്റ്റീല്‍ ബോംബുകള്‍ പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. പൊയിലൂരില്‍ മുമ്പും സുന്നികള്‍ക്ക് നേരെ വിഘടിതര്‍ ബോംബ് ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു.