Connect with us

Kozhikode

രോഗികളെ കൊണ്ടുപോകാന്‍ ഇനി മെഡി. കോളജ് ക്യാമ്പസ് ആംബുലന്‍സ്

Published

|

Last Updated

കോഴിക്കോട്: മെഡിക്കല്‍ കോളജ് ക്യാമ്പസിനുള്ളിലെ വിവിധ ആശുപത്രികളിലേക്ക് രോഗികളെ കൊണ്ടുപോകാന്‍ ഇനി മെഡിക്കല്‍ കോളജ് ക്യാമ്പസ് ആംബുലന്‍സ്. രോഗ നിര്‍ണയത്തിനനുസരിച്ച് ക്യാമ്പസിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റേണ്ടിവരുന്ന രോഗികളെയാണ് ഈ ആംബുലന്‍സില്‍ കൊണ്ടു പോകുക. ഒരാശുപത്രിയില്‍ നിന്ന് മറ്റൊരാശുപത്രിയിലേക്ക് വെയിലും മഴയും കൊണ്ട് നടുറോഡിലൂടെ ട്രോളിയില്‍ രോഗികളെ കൊണ്ടുപോകുന്ന അവസ്ഥക്ക് പുതിയ ആംബുലന്‍സ് സംവിധാനത്തോടെ ചെറിയ തോതിലെങ്കിലും പരിഹാരമാകും.
സ്റ്റേറ്റ് ബേങ്ക് ഓഫ് ട്രാവന്‍കൂറിന്റെ വെസ്റ്റ്ഹില്‍ ശാഖയാണ് ആംബുലന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് നല്‍കിയത്. മൂന്നേകാല്‍ ലക്ഷം രൂപ ചെലവില്‍ നല്‍കിയ ആംബുലന്‍സിന്റെ താക്കോല്‍ ഇന്നലെ നടന്ന ചടങ്ങില്‍ ബേങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നെമിരാജ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് കൈമാറി.
ജില്ലാ കലക്ടര്‍ സി എ ലത, എം കെ രാഘവന്‍ എം പി, മേയര്‍ പ്രൊഫ. എ കെ പ്രേമജം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി രവീന്ദ്രന്‍, എസ് ബി ടി വെസ്റ്റ്ഹില്‍ ശാഖ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മാത്യു ആന്‍ഡ്രൂസ്, ബ്രാഞ്ച് മാനേജര്‍ രാമകൃഷ്ണ അയ്യര്‍ സംബന്ധിച്ചു.

Latest