Connect with us

Kasargod

'ശുചിത്വം വീട്ടിലും നാട്ടിലും' പദ്ധതിക്ക് തുടക്കമായി

Published

|

Last Updated

കാസര്‍കോട്: നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ യു പി സ്‌കൂളിലെ സ്റ്റുഡന്റ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ശുചിത്വം വീട്ടിലും നാട്ടിലും”എന്ന പേരില്‍ ആരോഗ്യസര്‍വേയും ബോധവത്കരണവും സംഘടിപ്പിച്ചു. ഗാന്ധി ജയന്തിവാരാഘോഷങ്ങളുടെ ഭാഗമായ് ഒരാഴ്ചനീളുന്ന പ്രവര്‍ത്തനങ്ങളാണ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ചത്. നെല്ലിക്കുന്നിലെയും പരിസരപ്രദേശങ്ങളിലേയും വീടുകളില്‍ പരിസര ശുചീകരണത്തിന്റെ പ്രസക്തി ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ലഘുലേഖകളും വിതരണം ചെയ്തു.
ആരോഗ്യ സര്‍വേയിലൂടെ ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് രോഗങ്ങളാലും മറ്റു പല കാരണങ്ങളാലും ബുദ്ധിമുട്ടനുഭവിക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് അതിനുള്ള പ്രതിവിധികളും വിദ്യാര്‍ ഥികള്‍ മുഖേന ചെയ്യും. സര്‍വേക്കും ബോധവത്കരണത്തിനും വിദ്യാര്‍ഥികളായ ആഇശ ബങ്കര, പി ജയശ്രീ, ദീപ്തി വി ജോണ്‍, പി എ മുനീര്‍, ഗോപിക, നഹിമ പര്‍വീന്‍, എച്ച് അസീസ് റഹ്മാന്‍, അബ്ദുല്‍ ഖലീല്‍, അബ്ദുല്‍ മഹ്‌സൂക്ക് എന്നിവര്‍ നേതൃത്വം നല്‍കി.
പ്രധാനാധ്യാപകന്‍ എ കെ മുഹമ്മദ്കുട്ടി, കോര്‍ഡിനേറ്റര്‍ വേണുഗോപാല്‍ കെ, പി ടി എ പ്രസിഡണ്ട് എ എം മുഹമ്മദ് ഹാരിസ്, ഷാഫി എ നെല്ലിക്കുന്ന്, എന്‍ കെ ഹനീഫ്, സുബൈര്‍ പടപ്പില്‍, നാസര്‍ പൂന എന്നിവരും പങ്കെടുത്തു.