Connect with us

Gulf

സ്ത്രീ ശാക്തീകരണം: ദോഹയില്‍ എക്‌സിബിഷന്‍

Published

|

Last Updated

ദോഹ: സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി ഖത്തര്‍ മ്യൂസിയം അതോറിറ്റി സംഘടിപ്പിക്കുന്ന “കരയുന്ന സ്ത്രീകള്‍” എക്‌സിബിഷനു “ഖത്താറയില്‍” തുടക്കമായി. പ്രദര്‍ശനം നവംബര്‍ മുപ്പതു വരെ നീണ്ടു നില്‍ക്കും. ഖത്തര്‍ മ്യൂസിയം അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ശൈഖ് അല്‍ മയാസ ബിന്‍ത് ഹമദ് ആല്‍ താനിയാണ് ഇന്നലെ വൈകീട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സുപ്രസിദ്ധ ഇറ്റാലിയന്‍ സാഹിത്യകാരന്‍ ഫ്രാന്‍സിസ്‌കോ ഫിസോലിയുടേതാണ് വിഷയത്തിന്റെ മൂലാവിഷ്‌കാരം.

സ്ത്രീ ശാക്തീകരണത്തിന്റെ സാധ്യതകളും ആഹ്വാനങ്ങളും ആലേഖനം ചെയ്യപ്പെട്ട ഫലകങ്ങള്‍, ചിത്രങ്ങള്‍, സ്ത്രീ വ്യക്തിത്വത്തെ മഹത്വവല്‍ക്കരിക്കുന്ന ദൃശ്യങ്ങള്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ഖത്തര്‍ മ്യൂസിയം അതോറിറ്റി വൈസ് ചെയര്‍മാന്‍ ശൈഖ് ഹസന്‍ ബിന്‍ മഹമൂദ് ആല്‍ താനി, ബന്ധപ്പെട്ട സ്ഥാപന പ്രതിനിധികള്‍, സാഹിത്യകാരന്മാര്‍ സംബന്ധിച്ചു.