Connect with us

International

സിറിയയില്‍ രാസായുധം നീക്കം ചെയ്യുന്നത് ആരംഭിച്ചു

Published

|

Last Updated

ദമാസ്‌കസ്: സിറിയയിലെ രാസായുധങ്ങള്‍ നീക്കം ചെയ്യുന്നത് ആരംഭിച്ചു. രാസായുധ നിരോധന സംഘത്തിന്റെ (ഒ പി സി ഡബ്ലിയു)മേല്‍നോട്ടത്തിലാണ് യു എന്‍ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ നശീകരണ നടപടിയെടുക്കുന്നത്. ആദ്യഘട്ടത്തില്‍ 19 കേന്ദ്രങ്ങളിലാണ് നിര്‍മാര്‍ജന നടപടികള്‍ ഉണ്ടാവുക.

നിരോധിക്കപ്പെട്ട സരിന്‍ ഉള്‍പ്പടെയുള്ള രാസായുധങ്ങള്‍ സിറിയയില്‍ ഉണ്ടെന്നാണ് യു എന്‍ സംഘം കരുതുന്നത്. റഷ്യയും അമേരിക്കയും തമ്മില്‍ യു എന്നില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് പ്രമേയം പാസ്സാക്കിയത്.

 

Latest