Connect with us

Kerala

കൊണ്ടോട്ടിയില്‍ ബസ് ഓട്ടോയിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

Published

|

Last Updated

കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ഒളവട്ടൂര്‍ സ്വദേശി അബ്ദുല്‍ മജീദ് (25), കിഴിശ്ശേരി സ്വദേശി റഫീഖ് (27) എന്നിവരാണ് മരിച്ചത്.

കോടങ്ങാട്ട് വെച്ച് വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. മഞ്ചേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. രണ്ട് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.