Connect with us

Wayanad

നിലമ്പൂര്‍-നഞ്ചങ്കോട് റെയില്‍ പാതക്കായി യോജിച്ച ശ്രമം ഉണ്ടാകും: എം ഐ ഷാനവാസ്

Published

|

Last Updated

കല്‍പറ്റ: നിര്‍ദിഷ്ട നിലമ്പൂര്‍-നഞ്ചങ്കോട് റയില്‍ പാതയ്ക്കായി കേരള-കര്‍ണാടക സര്‍ക്കാരുകള്‍ തമ്മില്‍ യോജിച്ച ശ്രമം ഉണ്ടാകുമെന്ന് എം ഐ ഷാനവാസ് എം പി പറഞ്ഞു.
ആദ്യഘട്ടമെന്നോണം നഞ്ചങ്കോട് മുതല്‍ സുല്‍ത്താന്‍ ബത്തേരി വരെയുള്ള ഭാഗമാണ് ഒന്നാം ഘട്ടമായി പരിഗണിക്കുന്നത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും പാരിസ്ഥിതികാനുമതി ലഭിക്കുന്ന മുറക്ക് തുടര്‍നടപടികള്‍ ഉണ്ടാകുമെന്നാണ് കര്‍ണാടക അധികൃതര്‍ പറയുന്നത്.
ബന്ദിപൂര്‍ വഴിയുള്ള രാത്രിയാത്രാനിരോധനത്തില്‍ കേസ് സുപ്രീം കോടതി പരിണണനയില്‍ ആയതിനാലാണ് കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് തടസമായത്. പരമോന്നത നീതിപീഠത്തില്‍ ഇന്ത്യയിലെ തന്നെ അഭിഭാഷകരില്‍ പ്രമുഖനായ ഗോപാല്‍ സുബ്രമഹ്ണ്യത്തിനെയാണ് കേരള സര്‍ക്കാര്‍ നിയോഗിച്ചത്.
കേസ് പരിഗണനക്ക് വരുന്ന മുറക്ക് നിരോധനം പിന്‍വലിക്കുന്നതിനും, കോടതിയില്‍ വയനാടിന് അനുകൂലമായ നിപപാട് സ്വീകരിക്കണമെന്നും പ്രസ്തുത പാതയിലൂടെയുള്ള കോണ്‍വോയ് അടിസ്ഥാനത്തിലുള്ള ഗതാഗത സംവിധാനത്തിനായി സഹകരിക്കണമെന്നുമുള്ള കേരള മുഖ്യമന്ത്രിയുടെ ആവശ്യം കര്‍ണാടക സര്‍ക്കാര്‍ അംഗീകരിക്കുകയും ഇക്കാര്യത്തിനായി കര്‍ണാടക അഡ്വക്കറ്റ് ജനറലിലെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചുമതലപ്പെടുത്തുകയും ചെയ്തു.
ബദല്‍ പാതകളായി പരിഗണിയ്ക്കപ്പെടുന്നവ എത്രയും വേഗത്തില്‍ നന്നാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ ത്വരിതഗതിയിലാക്കണമെന്നും, ബൈരക്കുപ്പ പാലത്തിന്റെ പൂര്‍ത്തീകരണത്തിന്റെ സാധ്യതകള്‍ പഠിക്കുന്നതിനും തീരുമാനമായി. ഇക്കാര്യങ്ങളുടെ മേല്‍നോട്ടത്തിമായി കര്‍ണാടക പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, കേരള ചീഫ് എഞ്ചിനീയര്‍മാര്‍ തുടങ്ങിയവരെ ചുമതലപ്പെടുത്തി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരള-കര്‍ണാടക ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഷാനവാസ് പറഞ്ഞു.

---- facebook comment plugin here -----

Latest