Connect with us

Kerala

ആദര്‍ശ സമ്മേളനം ഇന്ന് കോഴിക്കോട്ട്

Published

|

Last Updated

കോഴിക്കോട്: ഇസ്‌ലാമിനെ പൊതുജന മധ്യത്തില്‍ അവഹേളിക്കുന്ന മുസ്‌ലിം സംഘടനകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുക എന്ന ലക്ഷ്യവുമായി എസ് വൈ എസ് നടത്തുന്ന ആദര്‍ശ ക്യാമ്പയിന്റെ ഭാഗമായുള്ള സമ്മേളനം ഇന്ന് കോഴിക്കോട്ട് നടക്കും. വൈകിട്ട് മൂന്നിന് മുതലക്കുളം മൈതനായില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്‌ലാമി, സലഫി എന്നിവയില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ട് ഇസ്‌ലാമിനെ താത്കാലിക ലാഭത്തിനായി ദുരുപയോഗം ചെയ്യുന്നവര്‍ക്കുള്ള കനത്ത താക്കീതാകും സമ്മേളനം.
ഇസ്‌ലാമിക പ്രമാണങ്ങളെ വളച്ചൊടിച്ച് മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ തീവ്രവാദം പോലുള്ള തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, പൊന്മള അബദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, അബ്ദുല്‍ ജലീല്‍ സഖാഫി തുടങ്ങി നിരവധി പണ്ഡിതന്മാര്‍ സമ്മേളനത്തില്‍ പ്രസംഗിക്കും.

---- facebook comment plugin here -----

Latest