Connect with us

Alappuzha

മുന്‍ഷി എ വി കെ മൂസത് നിര്യാതനായി

Published

|

Last Updated

മലപ്പുറം: ഏഷ്യാനെറ്റ് ചാനലിലെ മുന്‍ഷി പരിപാടിയിലൂടെ ശ്രദ്ധേയനായ എ വി കൃഷ്ണന്‍ മൂസത് എന്ന എ വി കെ മൂസത് (78) നിര്യാതനായി. എടവണ്ണപ്പാറയില്‍ എം എസ് എഫ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തിയ അദ്ദേഹം ചടങ്ങിന് ശേഷം ഒരു വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ തിങ്കളാഴ്ച തിരുവനന്തപുരത്ത് വെച്ച് മൂസത് മുസ്ലിംലീഗില്‍ ചേര്‍ന്നിരുന്നു. ആലപ്പുഴ സ്വദേശിയാണ്.  വെജിറ്റേറിയന്‍ കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹിയായിരുന്നു. സസ്യാഹാരത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി നിരവധി പ്രചാരണങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നാലുതവണ നിയമസഭയിലേക്കും മൂന്നുതവണ ലോക്സഭയിലേക്കും മല്‍സരിച്ചിട്ടുണ്ട്.

മൂസതിന്റെ വിയോഗത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യദ് ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ജന.സെക്രട്ടറി കെ.പി.എ മജീദ് എന്നിവര്‍ അനുശോചിച്ചു.