Connect with us

Kerala

അഞ്ചേരി ബേബി വധം: എംഎം മണി ഉള്‍പ്പടെ 7 പേര്‍ക്കെതിരെ തെളിവ്

Published

|

Last Updated

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ എംഎം മണിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. എംഎം മണിക്ക് പുറമെ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്. മണി ഉള്‍പ്പടെ ഏഴ് പ്രതികളും കുറ്റക്കാരാണെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. മണിക്ക് പുറമെ ജില്ലാ നേതാക്കന്മാരായിരുന്ന എ.കെ ദാമോദരന്‍, ഒ.ജി മദനന്‍, ഉടുമ്പന്‍ചോല സ്വദേശികളായ കൈനകരി കുട്ടന്‍, പള്ളിക്കുന്നേല്‍ വര്‍ക്കി, വി.എ ജോസഫ് ചന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് തെളിവുള്ളത്. അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ ആഭ്യന്തര മന്ത്രിക്ക് സമര്‍പ്പിക്കും. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് കെ.കെ ജയചന്ദ്രനെ രക്ഷിക്കാനാണെന്ന് അഞ്ചേരി ബേബിയുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 1982 നവംബര്‍ 12 നാണ് യൂത്ത്് കോണ്‍ഗ്രസ് ഉടുമ്പഞ്ചോല സെക്രട്ടറിയായിരുന്ന അഞ്ചരി ബേബി കൊല്ലപ്പെട്ടത്.

---- facebook comment plugin here -----

Latest