Connect with us

Kannur

കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ സഹോദരന്‍ അന്തരിച്ചു

Published

|

Last Updated

കണ്ണൂര്‍: കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ സഹോദരനും മുസ്‌ലിം ലീഗ് പ്രവര്‍ത്തകനുമായ കണ്ണൂര്‍ സിറ്റി മക്കാടത്ത് വീട്ടില്‍ ഇ. ഹമീദ്(70) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 12.30ഓടെയായിരുന്നു അന്ത്യം.
കണ്ണൂര്‍ ദീനുല്‍ ഇസ്‌ലാംസഭയുടെ സംഘാടകനും കണ്ണൂര്‍ സിറ്റി കെ.ടി വാര്‍ഡ് ശിഹാബ്തങ്ങള്‍ റിലീഫ്‌സെല്‍ രക്ഷാധികാരിയുമാണ്.

മറ്റു സഹോദരങ്ങള്‍: പരേതനായ അബൂബക്കര്‍, ആയിഷ, റംല, ഖദീജ. ഖബറടക്കം ഇന്ന്്് ഉച്ചയ്ക്ക് ഒരുമണിയോടെ കണ്ണൂര്‍ സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Latest