Connect with us

Malappuram

സംഘശാക്തീകരണം; പെരിന്തല്‍മണ്ണ, മലപ്പുറം, തിരൂര്‍ സോണല്‍ കണ്‍വെന്‍ഷന്‍ ഇന്ന്‌

Published

|

Last Updated

മലപ്പുറം: സംഘശാക്തീകരണപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും കര്‍മ പദ്ധതികള്‍ രൂപപ്പെടുത്തുന്നതിനുമായി ജില്ലയിലെ സോണല്‍ കേന്ദ്രങ്ങളില്‍ നിര്‍ദേശിക്കപ്പെട്ട പ്രത്യേക കണ്‍വെന്‍ഷനുകള്‍ ഇന്ന് ആരംഭിക്കും. ഇന്ന് വൈകുന്നേരം നാലിന് മലപ്പുറം വാദി സലാമിലും തിരൂര്‍ സുന്നി സെന്ററിലും മൂന്ന് മണിക്ക് പെരിന്തല്‍മണ്ണ മനഴിബസ് സ്റ്റാന്റ് സുന്നി മസ്ജിദിലുമാണ് കണ്‍വെന്‍ഷന്‍ നടക്കുക. എസ് വൈ എസ്, എസ് എസ് എഫ് യൂനിറ്റ് പ്രസിഡന്റ്, സെക്രട്ടറി, സര്‍ക്കിള്‍, സോണല്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, സോണല്‍ പരിധിയിലെ സെക്ടര്‍, ഡിവിഷന്‍ പ്രവര്‍ത്തക സമിതി അംഗങ്ങളുമാണ് പങ്കെടുക്കേണ്ടത്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റ് സോണലുകളില്‍ കണ്‍വെന്‍ഷനുകള്‍ നടത്തും. മലപ്പുറത്ത് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂരും എസ് എസ് എഫ് ജില്ലാ ട്രഷറര്‍ ദുല്‍ഫുഖാറലി സഖാഫിയും തിരൂരില്‍ എസ് വൈ എസ് ജില്ലാ ട്രഷറര്‍ ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫിയും എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് കെ ശിഹാബുദ്ദീന്‍സഖാഫിയും പങ്കെടുക്കും. പെരിന്തല്‍മണ്ണയില്‍ എസ് വൈ എസ് ജില്ലാ സെക്രട്ടറി ജമാല്‍ കരുളായി, എസ് എസ് എഫ് ജില്ലാ സെക്രട്ടറി പി കെ മുഹമ്മദ് ശാഫി എന്നിവരും പങ്കെടുക്കും.